എസ്.എ.ടിയിൽ സെക്യൂരിറ്റി സ്റ്റാഫ്: ഇന്റർവ്യൂ ജൂലൈ 5ന്
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭടൻമാർക്കും പോലീസിൽ നിന്നോ മറ്റ് സായുധ സേനയിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം പത്താം ക്ലാസ് പാസായിക്കണം. ഇവരുടെ അഭാവത്തിൽ 2019 ഫെബ്രുവരി ഒന്നിന് 40 വയസ്സിനു മുകളിൽ പ്രായമുളളവരും പത്താം ക്ലാസ്സ് പാസ്സായിട്ടുളളവരും ഏതെങ്കിലും സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത സെക്യൂരിറ്റി പ്രവൃത്തിപരിചയമുളളവരെയും പരിഗണിക്കും. തിരുവനന്തപുരം ജില്ലയിലുളളവർ ആയിരിക്കണം മെഡിക്കൽ കോളേജിന് ഏട്ട് കിലോമീറ്റർ ചുറ്റളവിലുളളവർക്ക് മുൻഗണന. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ രേഖയും (പകർപ്പുകൾ വേണം) ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി സൂപ്രണ്ടൺിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിന് എത്തണം.
പി.എൻ.എക്സ്.1953/19
- Log in to post comments