Skip to main content

ആബി പദ്ധതി:  ആനുകൂല്യങ്ങള്‍  നല്‍കുന്നു 

 

 

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന ആം ആദ്മി ബീമാ യോജന (ആബി) പദ്ധതിയിലെ അംഗങ്ങള്‍ക്ക്  സൗജന്യമായി പി.എംജെജെബിവൈ/പിഎംഎസ്ബിവൈ ആനുകൂല്യങ്ങള്‍ നല്‍കുന്നു. 18 മുതല്‍ 50 വരെ പ്രായമുള്ള അംഗങ്ങളുടെ അപകട മരണത്തിനു നാല് ലക്ഷം രൂപയും സ്വാഭാവിക മരണത്തിനും സ്ഥിരമായ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപയും ഭാഗീകമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. 51 മുതല്‍ 59 വരെ പ്രായമുള്ള അംഗങ്ങളുടെ അപകട മരണത്തിനും സ്ഥിരമായ പൂര്‍ണ അംഗ വൈകല്യത്തിനും 2.75 ലക്ഷം രൂപയും ഭാഗീകമായ അംഗ വൈകല്യത്തിനു 1.375 ലക്ഷം രൂപയും സ്വാഭാവിക മരണത്തിനു 30000 രൂപയും ലഭിക്കും. ഈ പദ്ധതിയിലേ അംഗങ്ങളുടെ ഒമ്പതു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന (ഐടിഐ ഉള്‍പ്പടെ) പരമാവധി രണ്ട് കുട്ടികള്‍ക്ക് പ്രതി വര്‍ഷം 1200 രൂപാ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും. 

 

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാ ആബി ഗുണഭോക്താക്കളും ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കണം. വിവരങ്ങള്‍ ംംം.രവശമസ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് വഴി സൗജന്യമായി സമര്‍പ്പിക്കാം. അക്ഷയ/ കുടുംബശ്രീ ഉന്നതി/ ജനസേവന കേന്ദ്രങ്ങള്‍ വഴി പരമാവധി അഞ്ച്  രൂപാ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കിയും ഈ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഈ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. ഡിസംബര്‍ 31 വരെയാണ് അവസാന തീയതി.   

                                                        (കെ.ഐ.ഒ.പി.ആര്‍-2167/17)

date