Skip to main content

കടലുണ്ടിപുഴ സംരക്ഷണത്തിനായി മുളത്തൈകള്‍ നട്ടു

കടലുണ്ടിപുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് തീരങ്ങളില്‍ മുളതൈകള്‍ നട്ടു. താമരക്കുഴി വാര്‍ഡ്തല ശുചിത്വ സമിതിയുടെയും ജില്ലയിലെ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഗ്രീനറീസുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. തീരങ്ങളില്‍ നട്ടതിന് പുറമെ പ്രദേശവാസികള്‍ക്ക് മുളതൈ വിതരണം ചെയ്യുകയും ചെയ്തു. തൈ വിതരണം നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച് ജമീല നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് ഗ്രീനറീസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പറമ്പാട്ട്, വൈസ് പ്രസിഡന്റ് അബൂബക്കര്‍ പെരിന്തല്‍മണ്ണ, കമ്മിറ്റി അംഗം കെ.ഹൈദരലി, വാര്‍ഡ്തല ശുചിത്വ കമ്മിറ്റി അംഗങ്ങളായ കരടിക്കല്‍ ഖാദര്‍, തറയില്‍ ഷംസുദ്ദീന്‍, കെപി സന്തോഷ്, ഇ.കെ രഞ്ജിനി, താമരക്കുഴി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ വിപി സുബ്രമണ്യന്‍ മാസ്റ്റര്‍, ഷംസു താമരക്കുഴി എന്നിവര്‍ പങ്കെടുത്തു.

 

date