Post Category
വനിത സംരംഭകത്വ പദ്ധതി
വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വനിതാ സംരംഭകത്വ പദ്ധതി ആരംഭിക്കുന്നു. വനിതകള്‍ക്ക് വിവിധ മേഖലകളില്‍ കൂടുതല്‍ പ്രാതിനിധ്യവും തൊഴിലവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പ്രീ ഇന്‍കുബേഷന്‍, വിപണനം, പ്രാഥമിക മൂലധനം എന്നീ വിഭാഗങ്ങളിലാണ് സഹായം ലഭിക്കുക. ദേശീയ അന്തര്‍ദേശീയ മേളകളിലും സമ്മേളനങ്ങളിലും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരങ്ങളും യാത്രക്കുള്ള ചെലവും പദ്ധതിയിലൂടെ ലഭിക്കും. വിപണന സഹായമായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വീതം രണ്ട് വര്‍ഷത്തേക്ക് നല്‍കും. പ്രാഥമിക മൂലധന സഹായം സോഫ്റ്റ് ലോണുകളിലൂടെ ലഭിക്കും. തിരിച്ചടവിനുള്ള മോറട്ടോറിയം രണ്ട് വര്‍ഷമായി വര്‍ദ്ധിപ്പിച്ചു.
date
- Log in to post comments