വണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമം നടത്തി
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എ പി അനില്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിക്കുകയും 53 ഫുള്‍ എ പ്ലസുകള്‍ നേടുകയും ചെയ്ത വണ്ടൂര്‍ ഗവണ്മെന്റ് ഗേള്‍സ് സ്കൂള്‍, നൂറ് ശതമാനം വിജയം നേടിയ കാപ്പില്‍ കാരാട് ഗവണ്മെന്റ് സ്കൂള്‍ എന്നിവയെ ചടങ്ങില്‍ ആദരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വിജയം കൈവരിച്ചവര്‍, എസ്എസ്എല്‍സി - പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍, എല്‍എസ്എസ് യുഎസ്എസ് പരീക്ഷകളില്‍ വിജയിച്ചവര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സാജിദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ആസ്യ, അംഗങ്ങളായ കാപ്പില്‍ ജോയ്, അനില്‍ നിരവില്‍, കെ സത്യഭാമ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം ധന്യ, സി കദീജ, സി ടി ജംഷീര്‍ ബാബു , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോഷ്നി കെ ബാബു, എം കെ നാസര്‍, പി നിഷ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ , ബി പി ഷാജില്‍ ടി മാത്യു, ബി ആര് സി കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു
- Log in to post comments