Skip to main content

മലപ്പുറം ജില്ലാ സീനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ് - എസ്.എഫ്.സി എടപ്പാള്‍ ചാമ്പ്യന്‍മാര്‍

 

ഇരുപതി എട്ടാമത് മലപ്പുറം ജില്ലാ സീനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ് എസ്.എഫ്.സി എടപ്പാള്‍ ചാമ്പ്യന്‍മാരായി. പുലാമന്തോള്‍ ഐ.എസ്.കെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഇ രാജേഷ് ഉദ്ഘാടനം ചെയ്തു. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ എസ് കെ രണ്ടാം സ്ഥാനവും എ.ടു.സെഡ്  മൂന്നാം സ്ഥാനവും നേടി. ജില്ലാ വുഷു അസോസിയേഷന്‍ പ്രസിഡണ്ട് ഉമറലി ശിഹാബ്, സെക്രട്ടറി സൈഫുള്ള, ഒബ്‌സര്‍വര്‍  സുരേഷ്, മുഹമ്മദലി ഐ എസ് കെ , ഇ കെ അയ്യൂബ് സംസാരിച്ചു.

 

date