പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നീറ്റ് / എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയില്‍ കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ഉന്നതവിജയം നേടിയവര്‍ക്കാണ് അവസരം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം നല്‍കും.
താല്പര്യമുളളവര് പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, പരിശീലന പരിപാടി ക്രമീകരിക്കുന്ന സ്ഥാപനത്തില്‍ താമസിച്ച് പങ്കെടുക്കുന്നതിന് കുട്ടിയുടെയും, രക്ഷകര്‍ത്താവിന്റെയും സമ്മതപത്രം, പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ കോപ്പി, 2019 ലെ നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ സ്കോര്‍ ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ ജൂണ്‍ 26 വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 202751, 9496070350, 9496070351, 9496070352
- Log in to post comments