ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്ന് (25)മുതല്‍ ജൂലൈ ഒമ്പത് വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പഴയ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, 50 രൂപ എന്നിവ സഹിതം കുടുംബത്തിലെ ഒരാള്‍ കേന്ദ്രത്തില്‍ എത്തി കാര്‍ഡ് പുതുക്കണം.
25ന് മരുതിമൂട് അങ്കണവാടി, 26ന് കടമാന്‍കുഴി, 27ന് ചാങ്കൂര്‍ എസ്എന്‍ഡിപി ഹാള്‍, 28ന് പി.സി. ആദിച്ചന് മെമ്മോറിയല്‍ കരയോഗമന്ദിരം കുറുമ്പകര, 29നും 30നും കുന്നിട യുപിഎസ്, ജൂലൈ ഒന്നിന് പുതുവല്‍ പാരിഷ് ഹാള്‍, രണ്ടിന് പൂതങ്കര എന്‍എസ്എസ് കരയോഗമന്ദിരം, മൂന്നിന് ഉടയാന്മുറ്റം അങ്കണവാടി, നാലിന് പുതങ്കര എന്‍എസ്എസ് കരയോഗമന്ദിരം, അഞ്ചിന് സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്കൂള്‍ ഹാള്‍, ആറിന് ഇളമണ്ണൂര്‍ എല്‍പിഎസ്, ഏഴിന് പട്ടാറ അങ്കണവാടി, എട്ടിന് മാവിള അങ്കണവാടി, ഒമ്പതിന് സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്കൂള്‍ ഹാള്‍ എന്നിവിടങ്ങളിലാണ് കാര്‍ഡ് പുതുക്കല്‍ നടക്കുന്നത്. (പിഎന്‍പി 1511/19)
- Log in to post comments