Post Category
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്ത്രീ ശാക്തീകരണം, വികസനം, മറ്റുള്ളവ(പരിസ്ഥിതി സംരക്ഷണം, ബോധവത്കരണം)എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജുലൈ ഒന്നു മുതല്‍ 31 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. 18 നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksywb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍ 0471-2733139, 2733602
date
- Log in to post comments