Post Category
ഭാഗ്യക്കുറി ടിക്കറ്റ്: ബോധവൽക്കരണം ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജ സമ്മാന ടിക്കറ്റുകൾ ഹാജരാക്കി ഭാഗ്യക്കുറി ഏജന്റമാരേയും വിൽപ്പനക്കാരേയും സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനായി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ടിക്കറ്റുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഏജന്റുമാർക്കും വിൽപനക്കാർക്കുമായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് (ജൂൺ 25) രാവിലെ 11 ന് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ബോധവൽക്കരണ പരിപാടി. എല്ലാ ക്ഷേമനിധി അംഗങ്ങളും ഏജന്റുമാരും പങ്കെടുക്കണമെന്ന് ക്ഷേമനിധി ഓഫീസർ അറിയിച്ചു.
date
- Log in to post comments