Post Category
ഫ്‌ളാറ്റിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കുട്ടനെല്ലൂർ ഇന്നവേറ്റീവ് (അത്താണി) ഭവന പദ്ധതിയിലെ ഒഴിവുളള ഫ്‌ളാറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര സ്ഥലങ്ങളിൽ നിന്നും തൃശൂർ കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുന്ന ദാരിദ്രരേഖയ്ക്ക് താഴെയുളള വിധവകളായ തൊഴിലാളികൾക്ക് മുൻഗണന നൽകി വാടകയ്ക്ക് നൽകുന്നതിന് നിർമ്മിച്ച ഫ്‌ളാറ്റുകളാണിത്. കേരളീയരല്ലാത്തവരുടെയും കോർപ്പറേഷൻ പരിധിയിൽ വീടുളളവരുടെയും അപേക്ഷ സ്വീകരിക്കില്ല. അപേക്ഷഫോറം ഭവന നിർമ്മാണ ബോർഡിന്റെ തൃശൂർ അയ്യന്തോളിലെ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷഫോറത്തിന്റെ വിലയും നികുതിയുൾപ്പെടെ 112 (നൂറ്റിപന്ത്രണ്ട്) രൂപയാണ് വില. പൂരിപ്പിച്ച അപേക്ഷ ജൂലൈ 18 വരെ സ്വീകരിക്കും. ഫോൺ: 0487-2360849.
date
- Log in to post comments