Skip to main content

ഐടിഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

മണലൂർ ഗവ. ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷ ദൈർഘ്യമുളള ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ കോഴ്‌സുകൾക്ക് www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. റാങ്ക് പട്ടിക, കൗൺസിലിങ് തീയതി എന്നിവ www.itimanaloor.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അറിയാം. അപേക്ഷ സമർപ്പിക്കുമ്പോൾ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ആധാർ കാർഡ് നമ്പർ, ബ്ലഡ് ഗ്രൂപ്പ് എന്നിവ നൽകണം. 

date