Post Category
പ്രളയാനന്തരം സഹായം: ഇലക്ട്രിക്കൽ കിറ്റ് കൈമാറി
പ്രളയദുരിതത്തിൽപെട്ടവർക്കുളള സഹായമായി ജില്ലയിലെ പുനർനിർമ്മാണത്തിലിരിക്കുന്ന വീടുകൾക്കുളള ഇലക്ട്രിക്കൽ കിറ്റുകളുടെ വിതരണം ജില്ലാ കളക്ടർ ടി വി അനുപമ ഫ്‌ളാഗ് ഓഫ് ചെയ്തു. പോളി ക്യാബ് ഇന്ത്യാ ലിമിറ്റഡ് അവരുടെ സാമൂഹ്യസുരക്ഷാ പദ്ധതിയിലുൾപ്പെടുത്തിയാണ് കിറ്റുകൾ വിതരണത്തിനെത്തിച്ചത്. വീടുകൾ വൈദ്യൂതീകരണത്തിനുതുകന്ന വയർ, സ്വിച്ച്, എംസിബി, ഫാൻ, സോക്കറ്റ്, റെഗുലേറ്റർ, എൽഇഡി ബൾബ് എന്നിവയാണ് ഒരു കിറ്റിലുളളത്. കളക്ടറേറ്റ് അങ്കണത്തിൽ പോളി ക്യാബ് ഇന്ത്യ ലിമിറ്റഡ് പ്രസിഡണ്ട് എം സെബാസ്റ്റ്യൻനാണ് ജില്ലാ കളക്ടർ ടി വി അനുപമയ്ക്ക് കിറ്റുകൾ കൈമാറിയത്. സംസ്ഥാനത്താകെ ഏഴായിരും കിറ്റുകളാണ് കമ്പനി വിതരണം ചെയ്യുന്നത്.
date
- Log in to post comments