Skip to main content

ദേശീയ വിദ്യാഭ്യാസനയം-2019; സെമിനാര്‍ സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസ നയം -2019 വിഷയത്തില്‍ കണ്ണൂര്‍ ഡയറ്റില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ സി രാമകൃഷ്ണന്‍ വിഷയാവതരണം നടത്തി.  ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഈ നയരേഖയുടെ ഉള്ളടക്കത്തെയും പ്രായോഗികതയെയും സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയായി. കെഎസ്ടിഎ സ്റ്റേറ്റ്  സെക്രട്ടറി കെ കെ പ്രകാശന്‍, കെപിഎസ്ടിഎ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ സുനില്‍ കുമാര്‍, കെ ആര്‍ അശോകന്‍ (ഡിപിഒ, എസ്എസ്‌കെ), ഡോ വിജയന്‍ ചാലോട്, കെ എം സോമരാജന്‍, ഡോ എം ബാലന്‍ എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി യു രമേശന്‍ മാസ്റ്റര്‍ക്കുള്ള ആദരവായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പി യു രമേശന്‍ മാസ്റ്ററെ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം കെ പ്രഭാകരന്‍ മാസ്റ്റര്‍  പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലയിലെ അധ്യാപകര്‍, അധ്യാപക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ മോഡറേറ്ററായി.   
പി എന്‍ സി/2149/2019  
 

date