Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല
നാളെ(ജൂണ്‍ 25), 27 നും തിരുവനന്തപുരം തൈക്കാട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്് സെന്റര്‍ മാനേജര്‍ അറിയിച്ചു.  ഫോണ്‍: 0471 2770500.
പി എന്‍ സി/2134/2019 

നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണം
കണ്ണൂര്‍ ആര്‍ ഐ സെന്റര്‍ മുഖേന 2018 മെയ് വരെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രേഡ്  ടെസ്റ്റ് എഴുതി വിജയിച്ചവരുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു.  വിദ്യാര്‍ഥികള്‍ 29 നകം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2704588.
പി എന്‍ സി/2135/2019 

ഐ ടി ഐ പ്രവേശനം
പടിയൂര്‍ ഗവ.ഐ ടി ഐ യില്‍ എന്‍ സി വി ടി അംഗീകാരമുള്ള ഫിറ്റര്‍ ട്രേഡിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 29.  ഫോണ്‍: 0460 2278440.
പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in  ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍: 0490 2458650, 8281788650.
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ കേന്ദ്ര ഗവ. അംഗീകാരമുള്ള ദ്വിവത്സര/ ഏകവത്സര മെട്രിക്, നോണ്‍ മെട്രിക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in ലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 29.  ഫോണ്‍: 0497 283 5183.
പി എന്‍ സി/2136/2019 

മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന രാരീരം പദ്ധതിയിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  പ്രസൂതി തന്ത്രം വിഭാഗത്തില്‍ എം ഡി  ആണ് യോഗ്യത.  വനിതകള്‍ അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2700911.
പി എന്‍ സി/2137/2019 

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിലെ മാനുഫാക്ചറിംഗ് ലാബില്‍ ടോയ്‌ലറ്റ് നവീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.    ജൂലൈ എട്ടിന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
പി എന്‍ സി/2138/2019 

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന്  അംശം ദേശത്ത് പ്രൊസര്‍വ്വെ എ രണ്ടില്‍ 40 ല്‍ 0.0081 ഹെക്ടര്‍, എ രണ്ട് എ 41 ല്‍ 0.0323 ഹെക്ടര്‍, 0.1295 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ജൂണ്‍ 25 ന്് രാവിലെ 11.30 ന് സ്ഥലത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യന്‍കുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആറളം വില്ലേജിലെ  റി സര്‍വ്വെ 2/1ല്‍ പെട്ട 0.2023 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും ജൂണ്‍ 28ന് രാവിലെ 11 .30 ന് സ്ഥലത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും ആറളം  വില്ലേജ് ഓഫീസിലും ലഭിക്കും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പുഴാതി  അംശം ദേശത്ത് റി സര്‍വ്വെ 218/4ല്‍ പെട്ട 1.25 ആര്‍ സ്ഥലം ജൂലൈ മൂന്നിന്് രാവിലെ 11 മണിക്ക് പുഴാതി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗത്തിലും പുഴാതി വില്ലേജ് ഓഫീസിലും ലഭിക്കും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മാവിലായി അംശം ദേശത്ത് റി സര്‍വ്വെ 55/1ല്‍ പെട്ട നാലര സെന്റ് സ്ഥലം ജൂലൈ ആറിന് രാവിലെ 11 മണിക്ക് മാവിലായി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗത്തിലും  മാവിലായി വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/2139/2019 

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ മയ്യില്‍ ഐ എം എന്‍ എസ് ഗവ.ഹയര്‍  സെക്കണ്ടറി സ്‌കൂളില്‍ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിനും രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറ് സ്ഥലങ്ങളില്‍ കുഴല്‍ കിണറുകളുടെ കൈപമ്പ്  റിപ്പയര്‍ ചെയ്യുന്നതിനും  തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പൊതു ശ്മശാനത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 26 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2709892.
പി എന്‍ സി/2140/2019 

ടെലിവിഷന്‍  ജേര്‍ണലിസം 
  കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു .ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി ഇല്ല.  പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്  എന്നിവ ലഭിക്കും. പ്ലേസ്‌മെന്റ് സഹായവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.  ksg.keltron.in ല്‍ അപേക്ഷാ ഫോം ലഭിക്കും . കെ എസ് ഇ ഡി സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ  25 നകം ലഭിക്കേണ്ടതാണ്.  വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002.  ഫോണ്‍: 8137969292, 638840883. 
പി എന്‍ സി/2141/2019 

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിംഗ്
കുട്ടികളുടെ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന്  ദേശീയ ബാലാവകാശ  സംരക്ഷണ കമ്മീഷന്‍ ജൂലൈ 12 ന് രാവിലെ ഒമ്പത് മണി മുതല്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ സിറ്റിംഗ് നടത്തുന്നു.   കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ പരാതികളാണ് സിറ്റിംഗില്‍ സ്വീകരിക്കുക.  കുട്ടികള്‍, രക്ഷിതാക്കള്‍, സംരക്ഷകര്‍, കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.  നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജൂലൈ എട്ട് വരെ പരാതി നല്‍കാവുന്നതാണ്.  ഫോണ്‍: 0490 2326199.
പി എന്‍ സി/2142/2019 

അപേക്ഷ ക്ഷണിച്ചു
പെരിങ്ങോം ഗവ.ഐ ടി ഐ യില്‍ എന്‍ സി വി ടി അംഗീകാരമുള്ള മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍(ദ്വിവത്സരം), വെല്‍ഡര്‍(ഏകവത്സരം) എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 29.  ഫോണ്‍: 04985 236266.
പി എന്‍ സി/2143/2019 

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇന്‍ സേഫ്റ്റി മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഫയര്‍ & സേഫ്റ്റി എന്നീ സ്‌കില്‍ കോഴ്‌സുകളിലേക്ക് 10, പ്ലസ്ടു, ഡിഗ്രി, ഐ ടി ഐ യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 28 ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍:8281723705.
പി എന്‍ സി/2144/2019 

വൈദ്യുതി മുടങ്ങും
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലേരിപറമ്പ്, കയ്യന്തടം, കൂവോട്, കൂവോട് ആയുര്‍വേദം, കോടേശ്വരം ടെമ്പിള്‍, അമിസ് ഫുഡ്, മംഗള റോഡ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബാവോട്, പരിയാരം, കുറ്റിവയല്‍, പാളയം, കട്ടപീടിക ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കരിമ്പം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മന്ന, സഹകരണ ആശുപത്രി, ബദരിയ നഗര്‍, ഫറൂഖ് നഗര്‍, ഹുദാപള്ളി, ചിന്മയ, കോടതി പരിസരം, പാലകുളങ്ങര ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഭഗവതി വില്ല, ബ്ലോക്ക് ഓഫീസ്, ജീസണ്‍സ്, കിഴുന്ന പള്ളി, കിഴുന്നപാറഭാഗങ്ങളില്‍ നാളെ(ജൂണ്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2145/2019 

റീ ടെണ്ടര്‍
പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനത്തിന് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.   ജൂണ്‍ 27 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2447299.
പി എന്‍ സി/2146/2019 

അധ്യാപക ഒഴിവ്
കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ എന്‍ സി വി ടി സീനിയര്‍(ഇംഗ്ലീഷ്)അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2712921.
പി എന്‍ സി/2147/2019 

ഗതാഗതം നിരോധിച്ചു
വളപട്ടണം റോഡ് സെക്ഷന്റെ പരിധിയിലുള്ള മയ്യില്‍ കാഞ്ഞിരോട് റോഡില്‍ മാണിയൂര്‍ കരിമ്പുങ്കര വയലിലുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍  ചെറുവത്തലമൊട്ട മുതല്‍ വില്ലേജ് മുക്ക് വരെയുള്ള ഭാഗത്ത് നാളെ(ജൂണ്‍ 25) മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി പി ഡബ്ല്യു ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ ചട്ടുകപ്പാറ-മുപ്പത്തൊന്‍പത് വഴിയും ധര്‍മ്മക്കിണര്‍-തണ്ടപ്പുറം വഴിയും പോകേണ്ടതാണ്.
പി എന്‍ സി/2148/2019 

ഉപതെരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ രേഖ ഹാജരാക്കണം
ജൂണ്‍ 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനിലേക്ക് സമ്മതിദായകര്‍ പ്രവേശിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ് എസ് എല്‍ സി ബുക്ക്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി കൊണ്ടുവരേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അവധി പ്രഖ്യാപിച്ചു  
ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഗവ. ബ്രണ്ണന്‍ കോളേജിന് ജൂണ്‍ 26 ന് ഒരു മണി മുതല്‍ 27 വരെ വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിയോജകമണ്ഡലം പരിധിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി ഓഫീസ് മേലധികാരികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും മറ്റ് പണിശാലകളിലെയും തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ തൊഴിലുടമകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പി എന്‍ സി/2150/2019 

ഡ്രൈഡേ പ്രഖ്യാപിച്ചു
ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ മദ്യഷാപ്പുകളും നാളെ(ജൂണ്‍ 25) ന് വൈകുന്നേരം അഞ്ച് മണി മുതല്‍ 27ന് വൈകിട്ട് അഞ്ച് മണിവരെയും വോട്ടെണ്ണല്‍ നടക്കുന്ന 28 നും ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഈ ഉത്തരവ് നടപ്പില്‍ വരുത്തേണ്ടതും ഇക്കാലയളവില്‍ അനധികൃത മദ്യ വില്‍പ്പനയും സംഭരണവും തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
പി എന്‍ സി/2151/2019 

date