Post Category
ലോ കോളേജിൽ കോഷൻ ഡെപ്പോസിറ്റ് വിതരണം
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ 2010-11ൽ
പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിന് പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികളുടേയും 2011-12, 2012-13 കാലയളവിൽ വിവിധ കോഴ്‌സുകൾക്ക് പ്രവേശനം നേടിയവരുടെയും കോഷൻ ഡെപ്പോസിറ്റ് ജൂലൈ പത്ത് മുതൽ 25 വരെ വിതരണം ചെയ്യും. വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം രാവിലെ പത്തിനും വൈകിട്ട് മൂന്നിനുമിടയിൽ ഓഫീസിലെത്തി കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം.
പി.എൻ.എക്സ്.1970/19
date
- Log in to post comments