Post Category
പരാതി പരിഹാര അദാലത്ത് 23 ന് കൊയിലാണ്ടിയില്‍
ജില്ലാ കലക്ടറുടെ കൊയിലാണ്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് ഡിസംബര്‍ 23 ന് രാവിലെ 10 മണി മുതല്‍ നടക്കും. കൊയിലാണ്ടി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേദിയില്‍ ഉണ്ടാകും. ഇനിയും അപേക്ഷകള്‍/പരാതികള്‍ നല്കിയിട്ടില്ലാത്ത പൊതുജനങ്ങള്‍ക്ക് അന്നേ ദിവസം ജില്ലാ കലക്ടര്‍ക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. ജില്ലാ കലക്ടര്‍ വകുപ്പു തല ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം പരമാവധി അപേക്ഷകളി•േല്‍ അന്ന് തന്നെ തീര്‍പ്പുകല്‍പ്പിക്കും.
date
- Log in to post comments