Post Category
പവർഗ്രിഡ് കോർപ്പറേഷനും എനർജി മാനേജ്‌മെന്റ് സെന്ററും ധാരണപത്രം ഒപ്പുവച്ചു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനും, എനർജി മാനേജ്‌മെന്റ് സെന്ററും (ഇ.എം.സി) ഊർജകാര്യക്ഷമത, സുസ്ഥിര ഊർജ വികസനം എന്നീ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇ.എം.സി ആദ്യമായാണ് എനർജി മാനേജ്‌മെന്റ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഏർപ്പെടുന്നത്. പവർ ഡിസ്ട്രിബ്യൂഷൻ, വ്യവസായങ്ങളിലെ ഊർജകാര്യക്ഷമത, ഡിമാന്റ് സൈഡ് മാനേജ്‌മെന്റ് എന്നീ മേഖലകളിലുള്ള പവർഗ്രിഡിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുവാൻ ധാരണാപത്രത്തിലൂടെ സാധിക്കും. പവർഗ്രിഡിലെയും ഇ.എം.സി യിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പവർഗ്രിഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഗാർഗ്, ഇ.എം.സി ഡയറക്ടർ ധരേശൻ ഉണ്ണിത്താൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
പി.എൻ.എക്സ്.1984/19
date
- Log in to post comments