Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്:  20 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. ആകെ 55 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ മൂന്നെണ്ണം കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മീഷന്‍ ഇടപെട്ടില്ല. ജോലി സ്ഥലത്തെ മാനസിക പീഡനവുമായി ബന്ധപ്പെട്ട അധ്യാപികയുടെ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പിനോട് റിപോര്‍ട്ട് തേടി. 31 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും കമ്മീഷനു മുന്നില്‍ പരാതിയായെത്തി. 
സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുകയാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സ്വത്ത് തട്ടിയെടുത്ത് പ്രായമായ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്ന സംഭവങ്ങളും ഏറിവരുന്നു. സ്വത്ത് സംബന്ധമായ ഇത്തരം കേസുകളില്‍ ആര്‍.ഡി.ഒ ശക്തമായ നടപടിയെടുക്കണം. അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എം.സി ജോസഫൈന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, സബ് ഇന്‍സ്‌പെക്ടര്‍ എല്‍.രമ, വനിതാ സെല്‍ എസ്‌ഐ സി.വി ഗ്രേസി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. 

date