Skip to main content

ദിശ 2019  തൊഴിൽ മേള ജൂൺ 29ന്

 ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റേയും ആലപ്പുഴ എസ് ഡി കോളേജിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 29ന്  ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ദിശ 2019  തൊഴിൽ മേള നടക്കുന്നു. പതിനഞ്ചോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കും.   പ്ലസ് ടു/ ബിരുദം/ബിരുദാനന്തര ബിരുദം/ ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയും 18-40 പ്രായംപരിധിയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ആലപ്പുഴ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-എംപ്ലോയബിലിറ്റി സെന്ററുമായി നേരിട്ട് ബന്ധപ്പെടുക.ഫോൺ: 0477 -2230624,  9656421872, 8078828780.

പള്ളിപ്പാട് ഗവ: ഐ ടി ഐയിൽ പ്രവേശനം

ആലപ്പുഴ: പള്ളിപ്പാട് ഗവ: ഐ ടി ഐയിലെ എൻ.സി.വി.റ്റി അംഗീകൃത ദ്വിവത്സര കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ എന്നീ ട്രേഡുകളിലേക്ക് 2019 അധ്യയന വർഷത്തേക്കുള്ള പ്രവേശനം  നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ www.itiadmissions.kerala.gov.in എന്ന  വെബ്സൈറ്റിൽ സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ സംസ്ഥാനത്തെ മുഴുവൻ ഐ ടി ഐ കളിലേയ്ക്കും ഒറ്റതവണയിൽ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അവസാന തിയതി ജൂൺ 29. വിശദ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ  ഐടിഐ യിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04792406072. 
 

date