Skip to main content

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

അനര്‍ഹമായി മുന്‍ഗണന/എ.എ.വൈ. കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നത് സംബന്ധിച്ച് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എസ്.പ്രവീണ്‍ കാരക്കാമല, കീഞ്ഞ്ക്കടവ് തലപ്പുഴ, കാട്ടേരിക്കുന്ന് എന്നിവങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 മുന്‍ഗണനാ കാര്‍ഡുകളും, 04 എ.എ.വൈ കാര്‍ഡുകളും റേഷനിംഗ് ഇന്‍സ്‌പെക്ടറായ ജോഷി മാത്യു പുഞ്ചവയലില്‍ നടത്തിയ പരിശോധനയില്‍ 02 മുന്‍ഗണനാ കാര്‍ഡുകളും, 01 എ.എ.വൈ കാര്‍ഡും അനര്‍ഹമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  കാര്‍ഡുകള്‍ പിടിച്ചെടുത്തു. കൂടാതെ ഉടമകളില്‍ നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുവാനും നടപടി സ്വീകരിച്ചു. മരണപ്പെട്ടവരുടെയും വിദേശങ്ങളിലുളളവരുടെയും പേരില്‍ റേഷന്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട ഇത്തരം ആളുകളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ഓഫീസില്‍ നേരിട്ട് വന്ന് മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date