Skip to main content

വിമുക്ത ഭടന്മാരുടെ മക്കൾക്ക്  വിദ്യാഭ്യാസ ഗ്രാന്റ്

ആലപ്പുഴ: വിമുക്ത ഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡിൽ നിന്നുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം.  2019-20 അധ്യയന വർഷം ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ വിജയിച്ചവർക്ക്  www.ksb.gov.in  വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒന്നു മുതൽ ഒമ്പതുവരെയുള്ളവരും 11-ാം ക്ലാസുകാർക്കും സെപ്റ്റംബർ 30 വരെയും 10,12 ക്ലാസുകളിലുള്ളവർക്ക് ഒക്‌ടോബർ  30 വരെയും ബിരുദ വിദ്യാർഥികൾക്ക് നവംബർ 30 വരെയും അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും അപ്ലോഡ് ചെയ്ത രേഖകളുടെ അസലും ജില്ലാ സൈനികക്ഷേമ ഓഫീസിൽ പരിശോധനയ്്ക്കു സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2245673.
 

date