Skip to main content

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിൽ  താല്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് കൗണ്ടർ സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്), ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  കൗണ്ടർ സ്റ്റാഫ് (11 ഒഴിവ്) - പ്ലസ്ടു, ഡി.സി.എയാണ് യോഗ്യത.  അക്കൗണ്ടന്റ് (ഒരൊഴിവ്) - ബി.കോം, അക്കൗണ്ടൻസി, ടാലിയാണ് യോഗ്യത.  സ്റ്റാഫ് നഴ്‌സ് (എട്ടൊഴിവ്) - പ്ലസ്ടു സയൻസ്, ജനറൽ നഴ്‌സിംഗ്, മിഡ്‌വൈഫറി എന്നിവയാണ് യോഗ്യത.  സ്റ്റാഫ് നഴ്‌സ് ഡയാലിസിസ് യൂണിറ്റിലേക്ക് രണ്ടൊഴിവുകളുണ്ട്.  പ്ലസ്ടു സയൻസ്, ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി, ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.  ഡയാലിസിസ് ടെക്‌നീഷ്യൻ (നാലൊഴിവ്) - സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.  പ്രായപരിധി 18-40 വയസ്സ്.  ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് കോപ്പി, പാസ്‌പോർട്ട് ഫോട്ടോ എന്നിവ സഹിതം ജൂലൈ നാലിന് രാവിലെ 9.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.  എഴുത്തുപരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും.  ഫോൺ: 0474-2575717.
പി.എൻ.എക്സ്.1991/19

date