Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലി എംആര്‍എച്ച്എസ് എസ് സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ കെആര്‍ രഞ്ജിത, കെ അഹല്യ  എന്നിവരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന നാടകവും കവിതയും അവതരിപ്പിച്ചു. പ്രിന്‍സിപ്പള്‍ കെ.പ്രിയേഷ് കുമാര്‍, അധ്യാപകരായ സോജി ചാക്കോ, എസ് ഭാവന, അരുണ്‍ രവീന്ദ്രന്‍, എന്‍വി സിന്ധു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അംജ, സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date