Skip to main content

ലഹരി വിരുദ്ധ സന്ദേശവുമായി ബളാന്തോടിലെ വിദ്യാര്‍ത്ഥികള്‍

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. ലഹരി ഉപയോഗം മൂലം ഉണ്ടാവുന്ന ഗുരുതരമായ ഭവിഷ്യത്തിനെ പ്രമേയമാക്കി മുപ്പതോളം വിദ്യാര്‍ത്ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. പനത്തടി, മാലക്കല്ല് എന്നിവടങ്ങളിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി നടത്തിയ റാലിയില്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, അധ്യാപകര്‍  എന്നിവര്‍ പങ്കെടുത്തു. 
എക്‌സൈസ് വകുപ്പ് ഓഫീസര്‍ മനീഷ്, പ്രദീപന്‍ മാലോം എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. പ്രധാനാധ്യാപിക എ.രത്‌നാവതി, പ്രിന്‍സിപ്പാള്‍ എം.ഗോവിന്ദന്‍, അധ്യാപകരായ ജെയ്‌മോന്‍ മാത്യു, പി.ശംഭു ദാസ്,  സി.വിജയകുമാര്‍, മഹേഷ് എം  നായര്‍,രാജി കെ തോമസ്, റിനി പി,സരിത കെ,നിഷ കെ, സൗമ്യ സിറിയക്ക്  തുടങ്ങിയവര്‍ സംബന്ധിച്ചു. .

date