Post Category
വായനയുടെ പലമ സമാപിച്ചു
കാസര്‍കോട് ഗവണ്മെന്റ് കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വായനയുടെ പലമ എന്ന പേരില്‍ നടത്തിയ വായനാപക്ഷാചരണം സമാപിച്ചു. സമാപനദിനത്തില്‍ പെണ്‍വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഡോ. ആര്. രാജശ്രീയും കഥയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാടും സംസാരിച്ചു. മലയാളം വിഭാഗം തലവന്‍ ഉണ്ണികൃഷ്ണന് പി. അധ്യക്ഷത വഹിച്ചു. ദിവ്യ വി., ഫാത്തിമത്ത് റിസ്വാന,അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ അനുപമ ബി (ബി. എ മലയാളം), അഞ്ജലി എം (ബി. എ ഹിസ്റ്ററി), അനഘ ഇ (ബി. എസ്. സി മാത്സ്), എന്നിവര്‍ വിജയികളായി.
date
- Log in to post comments