Post Category
വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍, പാരമ്പര്യ വാസ്തുശാസ്ത്ര ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്, ചുമര്‍ചിത്രകല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മ്യൂറല്‍ പെയിന്റിങ് പരിശീലന പരിപാടി എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്-0468 2319740, 9847053294, 9847053293, 9847053293,
date
- Log in to post comments