Skip to main content

പ്ലസ് വൺ; സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് ഇന്ന് (27.06.2019)

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുളള വേക്കൻസി ജില്ല/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേക്കോ സ്‌ക്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുളള സ്‌കൂൾ മാറ്റത്തിനോ നിശ്ചിത മാതൃകയിലുളള അപേക്ഷ അഡ്മിഷൻ നേടിയ സ്‌കൂളിൽ നാളെ (ജൂൺ 28ന്) ഉച്ചക്ക് മൂന്നിനുളളിൽ സമർപ്പിക്കണം.
പി.എൻ.എക്സ്.2010/19

date