Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മന്ത്രി പങ്കെടുക്കുന്ന യോഗം നാളെ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നാളെ (ഡിസംബര്‍ 22) രാവിലെ ഒമ്പതിന് മലപ്പുറം ടൗണ്‍ ഹാളില്‍ യോഗം ചേരും.  ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പ്രധാന അധ്യാപകര്‍ എ.ഇ.ഒ, ഡി.ഇ.ഒ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date