Skip to main content

നാട്ടികയിൽ ഞാറ്റുവേല ചന്ത

നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും കൃഷി ഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. തളിക്കുളം കൃഷി അസി.ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, കൃഷി ആഫീസർ കെ.ആർ. പ്രീത എന്നിവർ പദ്ധതി വിശദീകരണം നടത്തി. അത്യുൽപ്പാദനശേഷിയുള്ള ഹൈബ്രിഡ് ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും ചെണ്ട് മല്ലിയും പച്ചക്കറി വിത്തുകളും നാടൻ പച്ചക്കറിയും വിൽപ്പനക്ക് ലഭ്യമാണ്. സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷൻമാരായ ബിന്ദു പ്രദീപ്, ഇന്ദിരാ ജനാർദ്ദനൻ, പി എം സിദ്ദിഖ്, മെമ്പർമാരായ എൻ കെ ഉദയകുമാർ, പ്രവിത അനൂപ്, ലളിത മോഹൻദാസ്, കൃഷി അസിസ്റ്റൻറ് ടിഒ കുഞ്ഞില, സരിത കെഎം, ഷംനാസ് ഷെരീഫ്, അസ്മ എന്നിവർ പങ്കെടുത്തു. ഞാറ്റുവേല ചന്ത കൃഷിഭവനിൽ വെള്ളി, ശനി ദിവസങ്ങളിലും തുടരും.
 

date