Skip to main content

ഓണത്തിനൊരു മുറം പച്ചക്കറി ഉദ്ഘടനം ചെയ്തു 

തളിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കർഷകനായ വിജയന്റെ കൃഷിത്തോട്ടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. 7200 ഓളം വിത്ത് പാക്കറ്റുകളാണ് തളിക്കുളം കൃഷിഭവന്റെ പരിധിയിൽ വിതരണം ചെയ്യുന്നത്. 5000 വിത്ത് പാക്കറ്റുകൾ കൃഷിഭവന്റെ പരിധിയിൽ ഉള്ള 8 സ്‌കൂളുകളിലെ കുട്ടികൾക്കും 2020 പാക്കറ്റുകൾ കർഷകർക്കും നൽകും. 760 വിത്ത് പാക്കറ്റുകൾ വിവിധ ഗ്രൂപ്പുകളായി പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് നൽകും. 20000 പച്ചക്കറി തൈകളാണ് ഓണത്തിന് വിളവെടുക്കാനായി വിതരണം ചെയ്യുന്നത്. 15000 തൈകളുടെ വിതരണം ഇതുവരെ നടന്നു. വൈസ് പ്രസിഡന്റ് എം. കെ. ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇപികെ സുഭാഷിതൻ, കെ. കെ രജനി, മെമ്പർമാരായ സിന്ധു ബാലൻ, ഇ വി കൃഷ്ണഘോഷ്, കൃഷി ഓഫീസർ എടി ഗ്രേസി, കൃഷി അസിസ്റ്റന്റ് എംഎം ഹസീബ്, പഞ്ചായത്തിലെ കർഷകരും പങ്കെടുത്തു. 

date