പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
സുല്‍ത്താന്‍ ബത്തേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പരിശോധന നടത്തി പഴകിയതും കേടുവന്നതുമായ പാകം ചെയ്ത ഭക്ഷണ സാധനങ്ങളും, നിരോധിത പ്ലാസ്റ്റിക് പ്ലെയിറ്റുകളും, പഴകിയ എണ്ണയും പിടിച്ചെടുത്തു. ഓവ് ചാലുകളുടെ മുകളില്‍ തട്ടുകട സ്ഥാപിച്ച് കച്ചവടം നടത്തുന്നവരോട് ഒഴിഞ്ഞു പോകാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. റോഡ് സൈഡുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്ന് വെച്ച് കച്ചവടം ചെയ്യുന്നതും വിലക്കി. തട്ടുകട നടത്തുന്നവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കാന്‍ നഗരസഭ തീരുമാനിച്ചു. നഗരസഭ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരേയും എന്‍.യു.എല്‍.എം തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാത്തവരേയും ടൗണില്‍ തട്ടുകട നടത്താന്‍ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. മാനിക്കുനി കോണ്‍വെന്റിന്റെ എതിര്‍വശമുള്ള തട്ടുകട, അസംപ്ഷന്‍ ജംഗ്ഷന്‍, നഗരസഭാ ഓഫീസ് പരിസരം, ചുങ്കം ജംഗ്ഷന്‍, ചുങ്കം ബസ് സ്റ്റാന്റ്, എം.ജി റോഡ് എന്നിവിടങ്ങളിലുള്ള 12-ാളം തട്ടുകടകളിലാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ടി തുളസീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി. മനോജ്, പി.എസ് സുധീര്‍, ഹര്‍ഷല്‍ ആന്റണി തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
- Log in to post comments