Post Category
മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അമ്പലവയല്‍ സെക്ഷന്റെ കീഴില്‍ വരുന്ന ചേരമ്പാടി റോഡില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, വേങ്ങ, വെട്ടി മരങ്ങളും അമ്പലവയല്‍ മണ്ണ് പരിശോധന കേന്ദ്രത്തിനു സമീപം മുറിച്ചിട്ടിരിക്കുന്ന മലവേപ്പ് മരവും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിനു സമീപം സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ദേവദാരു മരവും ജൂലൈ 3ന് രാവിലെ യഥാക്രമം 10.30, 11, 12 സമയങ്ങളിലും ചേരമ്പാടി റോഡില്‍ മാടക്കരയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന അയനിമരത്തിന്റെ 2 ശിഖരങ്ങളും ചെമ്പകച്ചുവട് സ്ഥിതി ചെയ്യുന്ന വെണ്ടേക്ക് മരത്തിന്റെ 2 ശിഖരങ്ങളും വടുവന്‍ചാല്‍ കൊളഗപ്പാറ റോഡില്‍ ഒന്നേയാറില്‍ സെന്റ് തോമസ് പള്ളിക്കു മുന്‍വശത്ത് മുറിച്ചിട്ടിരിക്കുന്ന അയനി മരവും ജൂലൈ 5ന് രാവിലെ യഥാക്രമം 10.30, 11, 11.30, 12 സമയങ്ങളിലും ലേലം ചെയ്യും.
date
- Log in to post comments