Skip to main content

യോഗ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.   ആറ് മാസമാണ് കോഴ്‌സ് കാലാവധി.  അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. ഓഫീസിലും  http://srccc.in/download ലിങ്കിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2325101 ലും www.src.kerala.gov.in/www.srccc.in വെബ് സൈറ്റിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീതയി ജൂലൈ 15. ജില്ലയിലെ പഠന കേന്ദ്രം മാനന്തവാടിയാണ്.  ഫോണ്‍ 9388461156.

date