ശില്പശാല നടത്തി
വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ജില്ലയെ മുന്നിലെത്തിക്കാന്‍ സാധിക്കുമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)-പി.എം.എ.വൈ(ജി) പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ബി.ഡി.ഒ.മാര്‍, ഹൗസിംഗ് ഓഫീസര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരെന്ന നിലയില്‍ ഗ്രാമ വികസന വകുപ്പിലെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ വികസന വകുപ്പ് അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍ വി.എസ്. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമീണ മേഖലയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിലിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, വിജയഗാഥകള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരണം ശില്പശാലയില് നല്കി. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികള്‍ വിജയഗാഥകള്‍ അവതരിപ്പിച്ചു. പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഒന്നാം ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം തയ്യാറാക്കിയ ഭൂരഹിത /ഭവന രഹിതരുടെ പട്ടികയില്‍ നിന്നാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ ഗുണഭോക്താക്കളെ കെണ്ടത്തുന്നത.് ജില്ലയില്‍ ഇതുവരെ ഏറ്റെടുത്ത 2332 വീടുകളില്‍ 92% പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കി വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) മാനദണ്ഡ പ്രകാരം അര്‍ഹരായ പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനായി നടത്തിയ ആവാസ് പ്ലസ് സര്‍വ്വെ 2019 മാര്‍ച്ച് ഏഴിന് ന് പൂര്‍ത്തിയായി. 40365 പേരെയാണ് ജില്ലയില്‍ വീട് ലഭിക്കാന്‍ അര്‍ഹരായി കണ്ടെത്തിയിട്ടുളളത്. ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പ്രീതി മേനോന്, അസി. പ്രൊജക്റ്റ് ഓഫീസര്‍ എന്‍കെ ദേവകി. എന്നിവര്‍ സംസാരിച്ചു.
- Log in to post comments