Skip to main content

സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം 29 ന്

സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 29 നു ഉച്ചയ്ക്ക് 2.30 മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ നടത്തും. ജില്ലാ കലക്ടര്‍. ജാഫര്‍ മലിക്ക്  ഉദ്ഘാടനം ചെയ്യും.  ഡെപ്യൂട്ടി ഡയറക്ടര്‍. ഉസ്മാന്‍ ഷെരീഫ് കൂരി വിഷയം അവതരിപ്പിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പിതാവായ പ്രൊഫ.പി.സി. മഹലനോബിസിന്റെ ജന്‍മദിനമാണ് സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആഘോഷിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍' എന്നതാണ് ഈ വര്‍ഷത്തെ ചര്‍ച്ചാ വിഷയം. ദിനാഘോഷത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം, പ്രശ്‌നോത്തരി മത്സരം, ചര്‍ച്ചാക്ലാസുകള്‍, സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നു.
സമ്മേളനത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേയും മറ്റു വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date