Post Category
ഭാരതപ്പുഴയില്‍ മൂന്ന് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍വാട്ടര്‍ റാഞ്ചിങ്ങിന്റെ ഭാഗമായി മൂന്നു ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ ഭാരതപ്പുഴയിലെ ബന്ദര്‍ കടവില്‍ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഫൈസല്‍ എടശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആനി ഗോഡ് ലീഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ മജീദ് പോത്തന്നൂരന്‍, പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാ•ാരായ ആയപ്പള്ളി ഷംസുദീന്‍, സൂര്‍പ്പില്‍ സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം മുളക്കല്‍ മുഹമ്മദലി, ഫിഷറീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഒ.അംജദ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി.ഡി.ഗൗതമി ,സിറാജ് പറമ്പില്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ അബ്ദുല്‍ ജലീല്‍ വെട്ടം എന്നിവര്‍ സംസാരിച്ചു.തിരുനാവായ 'വെട്ടം പഞ്ചായത്തുകളില്‍ നിന്നായി നൂറിലധികം കര്‍ഷകരാണ് ചടങ്ങില്‍ പങ്കെടുത്തത്.
date
- Log in to post comments