Skip to main content

ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തി

 

ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് അടൂര്‍ സര്‍ക്കിളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ നോട്ടീസ് നല്‍കി പിഴ ഈടാക്കുന്നതിന് ശുപാര്‍ശ നല്‍കി. പറക്കോട് കെഎസ്.ശങ്കരനാരായണ റെഡ്യാര്‍ (മൊത്ത വ്യാപാരി), സ്വാമി ശരണം ടീ ഷോപ്പ്, നിസാം ടീ ഷോപ്പ്, മനൂസ് കിച്ചണ്‍ എന്നിവയ്ക്കാണ് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ നീതു രവികുമാര്‍, ടി.ആര്‍.പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.          (പിഎന്‍പി 1573/19)

 

date