Post Category
പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം: ബോധവത്ക്കരണ ക്ലാസ് ആറിന്
പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് മുഖേനയുള്ള പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളെ സംബന്ധിച്ച് ജില്ലയിലെ പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ജൂലൈ ആറിന് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ എച്ച്എസ്ഇ/വിഎച്ച്എസ്ഇ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ മറ്റ് പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങള്‍ക്കുമാണ് ക്ലാസ് നടത്തുന്നത്. എല്ലാ പോസ്റ്റ്‌മെട്രിക് സ്ഥാപനമേധാവികളും ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യുന്ന ജീവനക്കാരെ ക്ലാസില്‍ പങ്കെടുപ്പിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712.
(പിഎന്‍പി 1575/19)
date
- Log in to post comments