Skip to main content

മയ്യഴിയുടെ തീരങ്ങളിലൂടെ കഥതേടി പോകാം.. സര്‍ഗയാത്ര ജൂണ്‍ 29 ന്‌

മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഇടംപിടിച്ച എം മുകുന്ദന്റെ കഥാപാത്രങ്ങളെ തേടി കഥാകാരനൊപ്പം മയ്യഴിയുടെ മണ്ണിലൂടെയുള്ള സര്‍ഗയാത്ര ജൂണ്‍ 29. സാഹിത്യ രചനയില്‍ തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് 'കഥ തേടി പോകാം' എന്ന പേരില്‍ സര്‍ഗയാത്ര ഒരുക്കുന്നത്. 
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാരംഗം കലാ സാഹിത്യവേദി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ജൂണ്‍ 29 ന്‌ രാവിലെ 10 മണിക്ക് മാഹി കലാഗ്രാമത്തില്‍ എം മുകുന്ദനുമായുള്ള മുഖാമുഖത്തോടെ പരിപാടിക്ക് തുടക്കമാകും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യ വേദി വഴി വിദ്യാഭ്യാസ ഉപ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളാണ് കഥതേടി പോകാം പരിപാടിയില്‍ പങ്കെടുക്കുക. സര്‍ഗയാത്രയില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ജൂണ്‍ 29 ന്‌ രാവിലെ 10 മണിക്ക് മാഹി കലാഗ്രാമത്തില്‍ എത്തണം.
പി എന്‍ സി/2183/2019

 

date