Post Category
ആശപ്രവര്‍ത്തകരുടെ ജില്ലാതല അവലോകന യോഗം സംഘടിപ്പിച്ചു
ആശ പ്രവര്‍ത്തകരെ ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളും ഉത്തരവുകള്‍ അറിയിക്കുന്നതിലെ കാലതാമസവും ഒഴിവാക്കുന്നതിനുമായി ആശപ്രവര്‍ത്തകരുടെ ജില്ലാതല അവലോകന യോഗം സംഘടിപ്പിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം ജോതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ജില്ലാ ഡെപ്യൂട്ടി ഡി എംഒ ഡോ. കെ ടി രേഖ ഉദ്ഘാടനം ചെയ്തു.
ഓരോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഒരു ആശ പ്രവര്‍ത്തക വീതം പങ്കെടുത്തു. ഫീല്‍ഡ് പ്രവര്‍ത്തനത്തിന് ഫലപ്രദമായ ആശയ വിനിമയ സാധ്യതകള്‍ എന്തൊക്കെ എന്ന വിഷയത്തില്‍ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ കാസ് എടുത്തു. ജില്ലാ ആശാ കോര്‍ഡിനേറ്റര്‍ കെ ആര്‍ രാഹുല്‍ സംസാരിച്ചു.
പി എന്‍ സി/2197/2019
date
- Log in to post comments