Post Category
അണ്ടൂര്‍കോണത്ത് വയോജനങ്ങള്‍ക്കായി അയല്‍ക്കൂട്ടം
അണ്ടൂര്‍കോണത്തെ വയോജനങ്ങള്‍ക്ക് ഇനി അയല്‍കൂട്ടം കൂടാം. അണ്ടൂര്‍കോണം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിച്ചു. 60 വയസിന് മുകളിലുള്ളവരാണ് വയോജന അയല്‍ക്കൂട്ടത്തിലുള്ളത്.
പാച്ചിറ പകല്‍ വീട്ടിലെ 15 വയോജനങ്ങളെ ഉള്‍പ്പെടുത്തിയാണ് അയല്‍കൂട്ടം രൂപീകരിച്ചത്. ഇവര്‍ക്ക് പേപ്പര്‍ പേന നിര്‍മ്മാണം, കുട നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുകയും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ച് വരുമാന മാര്‍ഗം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീന പറഞ്ഞു.
(പി.ആര്‍.പി. 692/2019)
date
- Log in to post comments