Skip to main content

കൈത്തറി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23 വരെ വികാസ് ഭവനില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിക്കും.  പ്രസിദ്ധമായ കാസര്‍കോഡ് സാരികള്‍, കണ്ണൂര്‍ ഫര്‍ണിഷിംഗ് ഉത്പന്നങ്ങള്‍, കൂത്താമ്പുളളി, ചേന്ദമംഗലം, ബാലരാമപുരം സാരികള്‍, സെറ്റുമുണ്ടുകള്‍, ബാഗുകള്‍, മെയ്ഡ്അപ്‌സ്, കര്‍ട്ടനുകള്‍, റെഡിമെയ്ഡുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും, ഗുണമേന്മയുളളതുമായ ഉത്പന്നങ്ങള്‍ ലഭിക്കും.  കൈത്തറി ഉത്പനന്നങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.

പി.എന്‍.എക്‌സ്.5447/17

date