Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു
    സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ്  നടത്തുന്ന മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്.  വിദൂര വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്.   പ്രായപരിധിയില്ല.  സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജുക്കേഷന്‍  തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന.   അപേക്ഷയും വിശദാംശങ്ങളും www.src.kerala.gov.in/www.srccc.in  ല്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ഫോണ്‍: 0471 2325101, 2326101.
പി എന്‍ സി/2206/2019

പരിശീലനം മാറ്റി
     ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ പരിശീലന പരിപാടികള്‍ മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  ഫോണ്‍:0495 2414579.
പി എന്‍ സി/2207/2019

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ്
     കുഴല്‍മന്ദം ഗവ.ഐ ടി ഐ യില്‍ ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി പാസായ 18 വയസ്  പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.    ഫോണ്‍: 9061899611, 04922273888.
പി എന്‍ സി/2208/2019

ഐ ടി ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
     ജില്ലയിലെ ഗവ.ഐ ടി ഐ കളില്‍ കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.  2017 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്ത് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ് പ്രവേശനത്തിന് പരിഗണിക്കുക.  താല്‍പര്യമുള്ളവര്‍ ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പകര്‍പ്പ്, കായിക രംഗത്തെ നേട്ടം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700485.
പി എന്‍ സി/2209/2019

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും ഭക്ഷണ കിറ്റ് വിതരണവും നടത്തി.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ അസ്സന്‍ കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി ശൈലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി വി രാധ, കെ പത്മിനി, പി സി കുഞ്ഞപ്പ തുടങ്ങിയവര്‍ സംസാരിച്ചു.   ടി ഷിബു കരുണ്‍, പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ അമൂല്യ ഭാര്‍ഗ്ഗവന്‍, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുഭദ്ര, ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ.ഒ.ടി.രാജേഷ് സ്റ്റാഫ് നഴ്‌സ് സീന, പഞ്ചായത്ത് അംഗങ്ങള്‍, സി ഡി എസ് അംഗങ്ങള്‍ തുടങ്ങിവയര്‍  പങ്കെടുത്തു.
പി എന്‍ സി/2210/2019

സീറ്റ്  ഒഴിവ്
    പോണ്ടിച്ചേരി യൂണിവഴ്‌സിറ്റിയുടെ മാഹിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ ബിരുദ കോഴ്‌സുകളിലേക്കും ടൂറിസം ആന്റ് സര്‍വീസ് ഇന്‍ഡസ്ട്രി, റേഡിയോഗ്രഫി ആന്റ് ഇമേജിംഗ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും സീറ്റുകള്‍ ഒഴിവുണ്ട്.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 10 നകം കോളേജില്‍ എത്തണം.  ഫോണ്‍: 9207982622, 0490 2332622. 
പി എന്‍ സി/2211/2019

സൗജന്യ പരിശീലനം
    റുഡ്സെറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 13  ദിവസത്തെ   സി സി ടി വി ക്യാമറ ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസിംഗ് സൗജന്യ പരിശീലനം നല്‍കുന്നു.  സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്‌മെന്റ്, ബാങ്ക് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും  പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
     താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട് , മാഹി ജില്ലകളിലെ യുവതീയുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍  എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജൂലൈ   10   നു മുമ്പ് അപേക്ഷിക്കണം. മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന. ഓണ്‍ ലൈനായി www.rudset.com ലും അപേക്ഷിക്കാം. ഇന്റര്‍വ്യൂ ജൂലൈ 15 ന് നടക്കും.   ഫോണ്‍: 0460 2226573, 9646611644, 6238275872, 8547325448, 9961336326.
പി എന്‍ സി/2212/2019

ഹോമിയോ ആശുപത്രിയില്‍ ഒഴിവുകള്‍
    ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം-സ്ത്രീ സൗഹൃദം കേന്ദ്രത്തിലേക്ക് നഴ്‌സ് കം വാര്‍ഡന്‍(ജനറല്‍ നഴ്‌സിംഗ്-സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), നഴ്‌സിംഗ് അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍(നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ്--സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), സെക്യൂരിറ്റി കം ഓഫീസ് അസിസ്റ്റന്റ്(10 ാം ക്ലാസ്-ഡ്രൈവിംഗില്‍ പ്രവൃത്തി പരിചയം) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം.  ഫോണ്‍: 04972 706449.
പി എന്‍ സി/22132019

ക്വട്ടേഷന്‍ ക്ഷണിച്ചു
    കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ ഫിറ്റര്‍ ട്രേഡിലെ വര്‍ക്ക് ബെഞ്ചിന്റെ പലകകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മലേഷ്യന്‍ ഇരൂള്‍/ വേങ്ങ തടി സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു  ജൂലൈ 25 ന് രണ്ട്  മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.
പി എന്‍ സി/2214/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
    ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആവശ്യത്തിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 11 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0490 2326199.
പി എന്‍ സി/2215/2019

വൈദ്യുതി മുടങ്ങും
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ് പരിസരം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 29) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    ചൊവ്വ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് പൗള്‍ട്രി ഫാം, എളയാവൂര്‍ ഓഫീസ്, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, ജേര്‍ണലിസ്റ്റ് കോളനി ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    വളപട്ടണം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയതെരു മണ്ഡപം, തിരുടാടപ്പാറ,  പട്ടേല്‍ പറമ്പ്, കടലായി അമ്പലം, സ്റ്റൈലോ കോര്‍ണര്‍, പുതിയതെരു, മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2216/2019

ജില്ലാ ആസൂത്രണ സമിതി യോഗം
    ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ രണ്ടിന് വൈകിട്ട് 3.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/2217/2019

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നാളെ
    ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയ്ബലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടീച്ചര്‍( യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങളില്‍ എംഎസ്സി അല്ലെങ്കില്‍ ബിഎസ്സി, ബി എഡ്), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഏരിയ മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, സെയ്ല്‍സ് ഡെവലപ്മെന്റ് മാനേജര്‍, ഡെവലപ്മെന്റ് മാനേജര്‍, സെയില്‍സ് സപ്പോര്‍ട്ട്, അഡൈ്വസര്‍, സെയില്‍സ് ഓഫീസര്‍, സീനിയര്‍ സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, ഏജന്‍സി മാനേജര്‍, യൂണിറ്റ് മാനേജര്‍, ഏജന്‍സി മാനേജര്‍ ട്രെയിനി തുടങ്ങിയ ഒഴിവുകളിലേക്ക് നാളെ(ജൂണ്‍ 29ന്) രാവിലെ 10.30 മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
    എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസറ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍ 0497 2707610.

date