ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം: സ്റ്റാറ്റ് ഫെസ്റ്റ് ജൂലൈ 29 ന്
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്റ്റാറ്റ് ഫെസ്റ്റ് 2019 സംഘടിപ്പിക്കുന്നു. ജൂലൈ 29 ന് രാവിലെ 10 ന് തൃശൂർ ജവഹർ ബാലഭവനിൽ കേരള കാർഷിക വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അദ്ധ്യക്ഷത വഹിക്കും. കുസാറ്റ് സിൻഡിക്കേറ്റംഗം ഡോ. എസ് എം സുനോജ് മുഖ്യസന്ദേശം നൽകും. ജില്ലാ കളക്ടർ ടി വി അനുപമ, ചലച്ചിത്രതാരം ടൊവിനോ തോമസ്, ജില്ലാ ഓഫീസർ കെ ടി ലേഖ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ എറണാകുളം സെന്റ് പോൾസ് കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ജോബ് ചക്കാലയ്ക്കൽ, എറണാകുളം മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ മെർലിമോൾ ജോസഫ് എന്നിവർ നയിക്കുന്ന സെമിനാർ നടക്കും.
- Log in to post comments