Skip to main content

പഴയന്നൂരിനെ ചക്ക സമ്പുഷ്ടമാക്കാൻ അമൃതം പദ്ധതി

പഴയന്നൂരിനെ ചക്ക സമ്പുഷ്ടമാക്കാൻ അമൃതം പദ്ധതി. പഴയന്നൂരിനെ സമ്പന്നവും സമ്പുഷ്ടവുമാക്കുന്ന ഒരു പ്രധാന ഘടകമായി മാറുകയാണ് ചക്ക. ചക്കയുടെ മൂല്ല്യവർദ്ധിത ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഴയന്നൂർ വനിതാ സ്വയംസഹായ സംഗമാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അമൃതം പദ്ധതിക്ക് തുടക്കമിട്ടത്. ചക്കയുടെ മൂല്യവർദ്ധിത ഗുണങ്ങളെ മനസ്സിലാക്കി അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്തുകയാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ട് ലക്ഷം രൂപ സബ്‌സിഡി ഉൾപ്പെടെ ആറ് ലക്ഷം രൂപ പ്രവർത്തന മൂലധനത്തോടെയാണ് അമൃതം ആക്റ്റിവിറ്റി ഗ്രൂപ്പ് ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ അഞ്ച് വനിതകൾ അടങ്ങുന്നതായിരുന്നു ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ ഗുണനിലവാരമേറിയ ആയിരം തേൻവരിക്കാ പ്ലാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യ്തിരുന്നു. പദ്ധതി നല്ല രീതിയിൽ മുന്നോട്ട് പോയതോടെ കൂടുതൽ പ്രവർത്തന പരിപാടികൾക്കായി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി തുടർന്ന് ഉൽപ്പാദനത്തിനും, ഉൽപ്പന്നങ്ങൾ കേടുകൂടാതെ സംഭരിക്കുന്നതിനുമായി പഴയഞ്ഞൂർ ബ്ലോക്ക് അങ്കണത്തിൽ ചക്ക സംഭരണ യൂണിറ്റും ചക്ക സംസ്‌കരണ യൂണിറ്റും ആരംഭിച്ചു. ചക്ക ഉണക്കൽ, പൊടിക്കൽ, വറക്കൽ എന്നിവയ്‌ക്കൊപ്പം ചക്കയുടെ വിവിധ ഉൽപ്പന്നങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. കൂടാതെ വിവാഹസദ്യകൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ഇവർ ഉൽപ്പന്നങ്ങൾ എത്തിച്ചും നൽകുന്നുണ്ട്. സംസ്ഥാനത്തിന് മാതൃകാപരമായ ഈ നൂതന സംരംഭത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് നിർവ്വഹിച്ചത്. ഗൃഹാതുരത്വത്തിലുപരി പ്രായോഗിക തലത്തിൽ കൂടി വ്യാപിച്ച ഈ പ്രയാണം മറ്റെല്ലാവർക്കും പ്രചോദനമാക്കുന്നു എന്നതുകൂടിയാണ് അധികൃതരുടെ ഇടപെടലിലൂടെ മനസ്സിലാക്കപ്പെടുന്നത്.
 

date