Skip to main content

വായനാപക്ഷാചരണം: വായനാമത്സരം ഇന്ന് 

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല വായനാ മത്സരം ഇന്ന് (ജൂൺ 29) നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പത്ത്, പ്ലസ്സ് ടു തുല്യതാ പഠിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മണിക്കൂർ വീതമുള്ള കഥ, കവിതാരചന മത്സരം, പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കൽ എന്നിവ നടക്കും. ഉച്ചയ്ക്ക് രണ്ടിന് കോസ്റ്റ് ഫോർഡ് ഹാളിൽ വായനാസംഗമം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്സ് അദ്ധ്യക്ഷത വഹിക്കും.
 

date