ബാങ്കുകൾ വായ്പ നൽകിയത് 18592 കോടി രൂപ
തൃശ്ശൂർ ജില്ലയിലെ ബാങ്കുകൾ 2018 -2019 സാമ്പത്തിക വർഷത്തിൽ 18592 കോടി വായ്പ നൽകിയതായി ജില്ലാ തല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. മുൻഗണനാ വിഭാഗത്തിൽ 12165 കോടി രൂപ നൽകി. കാർഷിക മേഖലയ്ക്ക് വായ്പയായി 4196 കോടിയും കാർഷികേതര ചെറുകിട വ്യവസായ വായ്പയായി 3739 കോടി രൂപയും അനുവദിച്ചു. ബാങ്കുകളുടെ നിക്ഷേപം 10 .50 % വർദ്ധിച്ച 78998 കോടി രൂപയും വായ്പാ നീക്കിയിരിപ്പ് 10 .09 % വർദ്ധിച്ച 50460 കോടി രൂപയിലെത്തി .വായ്പാ നിക്ഷേപ അനുപാതം 64 % ആണ്. പ്രളയ ദുരിതാശ്വാസ പദ്ധതിയായ ആർ കെ എൽ എസ് പ്രകാരം കുടംബശ്രീ വഴി 371 കോടി രൂപ 7540 സംഘങ്ങൾക്ക് ഇതുവരെ വായ്പ നൽകി .ഇതിൽ 37912 കുടുംബങ്ങളെ ഉൾക്കൊള്ളിക്കുവാൻ കഴിഞ്ഞു. മുദ്രാ വായ്പാ യോജനയിൽ 60623 പേർക്ക് 782 .41 കോടി വിതരണം ചെയ്തു. ദുർബല വിഭാഗങ്ങൾക്ക് ഇതുവരെ 10009 കോടി രൂപ വായ്പ നൽകിയതായി ജില്ലാ ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ കെ കെ അറിയിച്ചു. ജില്ലാ കളക്ടർ ടി വി അനുപമ അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് റീജിയണൽ ഹെഡ് പ്രശാന്ത് ജി , റിസർവ് ബാങ്ക് എൽഡിഒ സെലീനാമ്മ ജോസഫ്, നബാർഡ് എജിഎം ദീപ എസ് പിള്ള, മറ്റു വകുപ്പുതല ഉദ്യോഗസ്ഥർ, ജില്ലാതല ബാങ്ക് ഉദ്യോഗസ്ഥർ , സാമ്പത്തിക സാക്ഷരതാ കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.
- Log in to post comments