Skip to main content

ലൈബ്രറി കൗണ്‍സില്‍ അഖില കേരള വായന മത്സരം ജൂലൈ നാലിന്

 

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഖില കേരള വായന മത്സരം  'അക്ഷരോത്സവം' ജൂലൈ നാലിന് ഹൈസ്‌കൂള്‍ തലത്തില്‍ നടക്കും. ഉച്ചയ്ക്ക്  രണ്ടിന് അതത് സ്‌കൂളുകളില്‍ നടക്കുന്ന അക്ഷരോത്സവത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഓരോ സ്‌കൂളിനും ആവശ്യമായ ചോദ്യ പേപ്പറുകളും നിര്‍ദേശങ്ങളും ഉത്തരസൂചികയും അതത് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കും. 
സ്‌കൂള്‍ തലത്തിലെ വിജയികള്‍ക്ക് ഓഗസ്റ്റ് നാലിന് നടക്കുന്ന താലൂക്ക് തല മത്സരത്തിലും താലൂക്ക് തല വിജയികള്‍ക്ക് സെപ്റ്റംബര്‍ 22ന് നടക്കുന്ന ജില്ലാതല മത്സരത്തിലും പങ്കെടുക്കാം. ജില്ലാതല മത്സരവിജയികള്‍ക്ക് നവംബര്‍ 9, 10  തീയതികളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 6000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 4000, 3000 രൂപ എന്നിങ്ങനെ  ലഭിക്കും. സംസ്ഥാന തലത്തിലെ വിജയികള്‍ക്ക് 15000 രൂപ, 1500 രൂപയുടെ ജയശങ്കര്‍ സ്മാരക അവാര്‍ഡും ലഭിക്കും. രണ്ട്, മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 8000 രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കും.

date