Post Category
വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം
കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകള്‍ക്ക് നേരിട്ട് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നല്‍കുന്നു.
2019-20 വര്‍ഷത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് 50% മാര്‍ക്കോടുകൂടി +2 സയന്‍സ്ഗ്രൂപ്പ് വിജയിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രോസ്‌പെക്ടസും അപേക്ഷയും ലഭ്യമാണ്. കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക്ക് മുഖേന ജൂലൈ രണ്ട് വരെ സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സഹായം ലഭിക്കും.
date
- Log in to post comments